A Plane Skid On A Wet Istanbul Runway, Split into Three
ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്നു കഷ്ണങ്ങളായി മുറിഞ്ഞു. തുര്‍ക്കിയിലെ ഇസ്തംബൂള്‍ സബിഹ ഗോക്ചെന്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഇസ്മിറില്‍ നിന്ന് ഇസ്തംബൂളിലേക്ക് 177 യാത്രക്കാരുമായി വന്ന പെഗാസസ് എയര്‍ലൈന്‍സിന്റെ പി.സി 2193 വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ഭൂരിഭാഗം യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായും മൂന്നുപേര്‍ മരിച്ചതായി വിമാനക്കമ്പനി അറിയിച്ചു.
#Turkey